SignIn
Kerala Kaumudi Online
Thursday, 25 April 2024 5.11 AM IST

നാവികരുടെ മോചനത്തിന് ഊർജ്ജിത ശ്രമം: വി. മുരളീധരൻ

v-muraleedaran

തിരുവനന്തപുരം: ഗിനിയിൽ ബന്ദികളായ ഇന്ത്യൻ നാവികരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ വിവിധതലങ്ങളിൽ ഊർജ്ജിതമായി നടക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടുതവണ വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥരും എംബസി ഉദ്യോഗസ്ഥരും നാവികരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വീണ്ടും കാണാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ആശങ്ക പരിഹരിക്കാനുളള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 ഗവർണർ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നു

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഗവർണറുടെ കടമയാണെന്നും അതാണ് കേരളത്തിൽ നടക്കുന്നതെന്നും മന്ത്രി വി. മുരളീധരൻ പറഞ്ഞു. സർവകലാശാലകളിൽ നടന്ന നിയമവിരുദ്ധമായ കാര്യങ്ങളെയും ബന്ധുനിയമനങ്ങളെയുമാണ് ഗവർണർ പ്രതിരോധിച്ചത്. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന ഗവർണറെ ഭരണഘടനാ വിരുദ്ധമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.