തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. ചികിത്സയെ കുറിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും അദ്ദേഹം സംസാരിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് വി.മുരളീധരൻ സന്ദർശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മൻചാണ്ടിക്ക് പരാതികളില്ലെന്നും സമകാലിക വിഷയങ്ങളിൽ അദ്ദേഹവുമായി അല്പനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |