SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.45 PM IST

കേന്ദ്ര മന്ത്രി വി.മുരളീധരൻ ഇന്നും നാളെയും ഒമാനിൽ

v-muralidharan

ന്യൂഡൽഹി:കേന്ദ്ര വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ ഒക്ടോബർ 3നും 4നും ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തും. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. ഒമാൻ വിദേശ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദിയുമായും മറ്റ് നേതാക്കളുമായും മുരളീധരൻ ചർച്ച നടത്തും. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യസേവനം എന്നീ വിഷയങ്ങളിൽ ആശയവിനിമയം നടത്തും.

2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശമന്ത്രി എസ്. ജയശങ്കറും 2020ൽ സഹമന്ത്രി വി. മുരളീധരനും ഒമാൻ സന്ദർശിച്ചിരുന്നു. 2022 മാർച്ചിൽ ഒമാൻ വിദേശമന്ത്രി സയ്യിദ് ബദ്ർ അൽ-ബുസൈദിയും മേയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയും ഒമാനും മികച്ച സൗഹൃദത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.