SignIn
Kerala Kaumudi Online
Thursday, 25 April 2024 7.21 PM IST

വികസനം കാണാൻ മുഖ്യമന്ത്രി​ ലോകം ചുറ്റേണ്ട: വി.മുരളീധരൻ

v-muralidharan

കൊച്ചി: വികസനം കണ്ടുപഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഈ ഡി​ജി​റ്റൽ യുഗത്തി​ൽ കേരളത്തി​ലി​രുന്നുതന്നെ ഇതെല്ലാം മനസിലാക്കാം. നാടിന് ഉപകാരപ്രദമല്ലാത്തതാണ് ഇത്തരം കുടുംബയാത്രകൾ. ഇത് ജനം വിലയിരുത്തും. കണ്ട് മനസിലാക്കാനാണ് വിദേശയാത്രകൾ എങ്കിൽ മുഖ്യമന്ത്രിക്ക് സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടിയാണ് നല്ലത്.

സി.പി.എം നേതാക്കൾ നരബലി നടത്തി മനുഷ്യമാംസം കഴിക്കുന്നു, പ്രതിപക്ഷ എം.എൽ.എ പീഡനം നടത്തി ഒളിവിൽ പോകുന്നു തുടങ്ങി കേട്ടുകേൾവിയി​ല്ലാത്ത കാര്യങ്ങളാണ് കേരളത്തി​ൽ നടക്കുന്നത്. സുരേഷ് ഗോപി ബി.ജെ.പി​ കോർ കമ്മിറ്റിയിലേക്ക് വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.