തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 46 കോടി ചെലവിട്ട് എല്ലാ ജില്ലകളിലുമായി 50 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതിയാണിത്. എം.എൽ.എമാരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |