കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം പരാതിരഹിതമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.മത്സരങ്ങളുടെ ജഡ്ജ്മെന്റ്,ഭക്ഷണം തുടങ്ങിയവയിലാണ് സാധാരണ പരാതികളുണ്ടാകുന്നത്.ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.14,000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 3ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.21കമ്മിറ്റികളും 24 വേദികളും സജ്ജമാക്കിയിട്ടുണ്ട്.യുവജനോത്സവത്തിനിടയിൽ ചിത്ര,നവ്യാനായർ,യേശു ദാസ് തുടങ്ങിയ പ്രതിഭകളെ ഉൾപ്പെടുത്തി കലാമേള നടത്താനും ആലോചനയുണ്ട്.വിജയികൾക്കുള്ള സ്വർണകപ്പ് പാലക്കാട് നിന്ന് മത്സര വേദിയിലേയ്ക്ക് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |