SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 PM IST

5 .11 ലക്ഷം ഡോസ് വാക്സിനെത്തി : താത്കാലികാശ്വാസം

vaccine
f

വാക്‌സിനേഷൻ നാളെ മുതൽ സജീവമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5,11,080 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. ഇതോടെ, രണ്ടു ദിവസമായി നേരിടുന്ന വാക്‌സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. ഇന്നലെ രാത്രി വാക്‌സിനെത്തിയതിനാൽ, പകൽ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് നടത്താനായില്ല. ഇന്ന് ബുക്കിംഗ് നടത്തിയ ശേഷം നാളെ മുതൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകും.

2,91,080 ഡോസ് കൊവിഷീൽഡും, 2,20,000 ഡോസ് കോവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരം -98,560, എറണാകുളം -1,14,590, കോഴിക്കോട് -77,930 എന്നിങ്ങനെ ഡോസ് കൊവീഷീൽഡും, തിരുവനന്തപുരം -74,500, എറണാകുളം -86,500, കോഴിക്കോട് -59,000 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

ഇന്നലെ ഭൂരിഭാഗം ജില്ലകളിലും സർക്കാർ വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചില്ല. 95,308 പേർക്കാണ് വാക്‌സിൻ നൽകിയത്. 411 സർക്കാർ കേന്ദ്രങ്ങളും 333 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 744 എണ്ണമാണുണ്ടായിരുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ ഉച്ചയോടെ വാക്‌സിൻ തീർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.