ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് വാക്സിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയുടെ കോർബിവാക്സിന് ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ അനുമതി നൽകി. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ രണ്ടു ഡോസ് എടുത്തവർക്കും ബൂസ്റ്റർ ഡോസ് ആയി കോർബിവാക്സ് കുത്തിവയ്ക്കാനാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ ഹെറ്റിറോലോഗസ് (കലർത്തി കുത്തിവയ്ക്കാവുന്നത്) ബൂസ്റ്റർ ഡോസ് വാക്സിനാണ് കോർബിവാക്സ്. ഇതുവരെ ആദ്യ രണ്ട് ഡോസ് എടുക്കുന്ന വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും കുത്തിവച്ചിരുന്നത്. കൊവിൻ ആപ്പ് വഴി കോർബിവാക്സ് ബുക്ക് ചെയ്യാനാകും. ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിൽ 400 രൂപയോളം വിലയാകും.
സ്കൂളുകളിൽ വാക്സിനേഷൻ
ഡ്രൈവ് നടത്തും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: വാക്സിൻ സ്വീകരിക്കാത്ത കുട്ടികളുടെ വിവരം ശേഖരിക്കുകയാണെന്നും കണക്ക് കിട്ടിയാൽ സ്കൂളുകളിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒരു സ്കൂളിൽ വാക്സിനെടുക്കാത്ത വിദ്യാർഥികളുടെ എണ്ണം കുറവാണെങ്കിൽ രണ്ട് സ്കൂളിന് ഒരു കേന്ദ്രം എന്ന നിലയിലും ആലോചിക്കും. ഒപ്പം രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികൾക്ക് അടുത്ത ആരോഗ്യകേന്ദ്രത്തിൽനിന്ന് വാക്സിനെടുക്കുന്നതിനും സൗകര്യമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |