SignIn
Kerala Kaumudi Online
Friday, 19 April 2024 10.44 AM IST

വാക്സിനേഷൻ സ്പോട്ട് രജിസ്ട്രേഷൻ നിറുത്തി

vaccination

തിരുവനന്തപുരം: കൊവിഡ് വാക്സിനായി തിക്കും തിരക്കുമായതോടെ ഇന്ന് മുതൽ വാക്സിൻ കിട്ടണമെങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല. ഒന്നാമത്തെ ഡോസ് എടുത്തവരും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പൊതുജനങ്ങൾക്കിടയിൽ വാക്‌സിൻ കിട്ടുമോയെന്ന ആകാംക്ഷ വർദ്ധിക്കുകയും പല കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാക്സിൻ നൽകുന്നത് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

# ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ നൽകുകയുള്ളൂ.
# മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷന് ജില്ലകൾ മുൻകൈയെടുക്കണം
# സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ ലഭ്യതയെപ്പറ്റി കൊവിൻ വെബ് സൈറ്റിലൂടെ അറിയിക്കുന്ന കാര്യം ജില്ലകൾ ഉറപ്പുവരുത്തണം.
# വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെയും ലഭ്യതയനുസരിച്ച് പ്ലാൻ ചെയ്ത് ആ വിവരം ജനങ്ങളെ അറിയിക്കണം.
# 45 ന് മുകളിലുള്ളവർക്ക് രണ്ടു ഡോസ് വാക്‌സിനും സമയബന്ധിതമായി നൽകണം.

# ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.