തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പരമാവധി കുട്ടികൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്നും നാളെയും മറ്റെന്നാളും പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും. സ്കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണിതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പ്രധാനപ്പെട്ട എല്ലാ സർക്കാർ ആശുപത്രികളിലും ഈ ദിവസങ്ങളിൽ വാക്സിനേഷൻ നടക്കും. കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം. സ്കൂൾ ഐഡി കാർഡോ, ആധാറോ ഹാജരാക്കിയാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |