SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.00 PM IST

50 ലക്ഷം ഡോസ് വാക്സിൻ ഉടൻ വേണമെന്ന് മന്ത്രി ശൈലജ

kkshylaja

തിരുവനന്തപുരം: കേരളം മാസ് വാക്സിനേഷന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ട അമ്പത് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഇതുവരെ 60.54 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. അഞ്ചര ലക്ഷത്തോളം ഡോസ് മാത്രമാണ് ശേഷിക്കുന്നത്. ഓക്‌സിജനും മരുന്നിനും ക്ഷാമമില്ലെങ്കിലും രോഗികൾ കൂടുന്ന അവസ്ഥയുണ്ടായാൽ അതും കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപടികൾ ശക്തമാക്കും.

രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനിൽ കഴിയാൻ അനുവദിക്കുമെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. മുറിയിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയിൽ കെയർ സെന്ററുകളിൽ പാർപ്പിക്കും. ചെറിയ രോഗലക്ഷണമുള്ളവരെ സി.എഫ്.എൽ.ടി.സികളിലും സി.എസ്.എൽ.ടി.സികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കൊവിഡ് ആശുപത്രികളിലും ചികിത്സിക്കും.

കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. പരിശോധനയിലും ചികിത്സയിലും കേരളം മുന്നിൽ തന്നെയാണ്.

പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയെങ്കിലും കേരളത്തിൽ ഇപ്പോഴും 0.4 ശതമാനമാണ്. മരണനിരക്ക് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ പ്ലാനോടെയാണ് പ്രവർത്തനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിരന്തരം വിലയിരുത്തുന്നു. കൃത്യമായി പ്രവർത്തിച്ചാൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും. തൃശൂർ പൂരത്തിന് കൊവഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് നി​യ​ന്ത്ര​ണ​വു​മാ​യി​ ​സം​സ്ഥാ​ന​ങ്ങൾ

​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ്
നി​ർ​ബ​ന്ധ​മാ​ക്കി​ ​ക​ർ​ണാ​ട​ക​വും​ ​ബീ​ഹാ​റും​ ​ജാ​ർ​ഖ​ണ്ഡും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​സ്വ​ന്തം​നി​ല​യി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​ഉ​പാ​ധി​ക​ളും​ ​ഏ​ർ​പ്പെ​ടു​ത്തി.​ഓ​രോ​ ​സം​സ്ഥാ​ന​ത്തെ​യും​ ​രോ​ഗ​വ്യാ​പ​നം​ ​വി​ല​യി​രു​ത്തി​യാ​ണ് ​അ​വി​ടെ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ചി​ല​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​ക്കി​യ​ത്.​ ​യാ​ത്ര​ക്കാ​ർ​ ​അ​ത​ത് ​വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​ ​വെ​ബ് ​സൈ​റ്രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കേ​ണ്ടി​വ​രും.
ഡ​ൽ​ഹി​യി​ലേ​ക്ക് ​വ​രു​ന്ന​വ​രി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​മാ​ത്രം​ 72​ ​മ​ണി​ക്കൂ​റി​ന​ക​മു​ള്ള​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി.​ ​അ​തേ​ ​സ​മ​യം​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​സ​ർ​ക്കാ​രി​ലും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​അ​വ​രു​ടെ​ ​സ​ഹാ​യി​ക​ൾ​ക്കും​ ​ഇ​തു​ ​ബാ​ധ​ക​മ​ല്ല.
കേ​ര​ളം,​ ​മ​ഹാ​രാ​ഷ്ട്ര,​ ​പ​ഞ്ചാ​ബ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്ക് 72​ ​മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ ​ആ​ർ​‌.​ടി.​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്ര് ​ബീ​ഹാ​റും​ ​ജാ​ർ​ഖ​ണ്ഡും​ ​നി​ർ​ബ​ന്ധ​മാ​ക്കി.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ ​ആ​ന്റി​ജ​ൻ​ ​ടെ​സ്റ്രി​ന് ​വി​ധേ​യ​രാ​യാ​ൽ​ ​മ​തി.​ ​ക​ർ​ണാ​ട​ക​വും​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്ര് ​നി​ർ​ബ​ന്ധ​മാ​ക്കി.​ ​ആ​ന്ധ്ര​യി​ലേ​ക്ക് ​വ​രു​ന്ന​വ​ർ​ ​സ്പ​ന്ദ​ന​ ​വെ​ബ് ​സൈ​റ്രി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് 14​ ​ദി​വ​സ​ത്തെ​ ​ഹോം​ ​ക്വാ​റ​ന്റൈ​ൻ.
ഗോ​വ​യി​ൽ​ ​രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് ​ക്വാ​റ​ന്റൈ​ൻ​ ​വേ​ണ്ട.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ടെ​സ്റ്ര് ​ചെ​ല​വ് ​യാ​ത്ര​ക്കാ​ർ​ ​വ​ഹി​ക്ക​ണം.​ ​ഗു​ജ​റാ​ത്തി​ലെ​ ​മ​റ്ര് ​എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ​ ​ടെ​സ്റ്രിം​ഗ് ​സൗ​ക​ര്യ​മി​ല്ല​ത്ത​തി​നാ​ൽ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൈ​വ​ശം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.

  • കേ​ര​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​വ​ർ​ ​കൊ​വി​ഡ് ​ജാ​ഗ്ര​താ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ഇ​-​പാ​സ് ​എ​ടു​ക്ക​ണം.
  • ആ​രോ​ഗ്യ​ ​സേ​തു​ ​ആ​പ് ​ഡൗ​ൺ​ലോ​‌​ഡ് ​ചെ​യ്തു​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.
  • ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് 14​ ​ദി​വ​സ​ത്തെ​ ​ഹോം​ ​ക്വാ​റ​ന്റൈ​ൻ.
  • ഏ​ഴ് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ​ഹോം​ ​ക്വാ​റ​ന്റൈ​ൻ​ ​ബാ​ധ​ക​മ​ല്ല
  • വ​ന്ന​ശേ​ഷം​ ​മ​ട​ങ്ങി​പ്പോ​കു​മ്പോ​ഴും​ ​ഇ​-​പാ​സ് ​എ​ടു​ക്ക​ണം.

കോ​ഴി​ക്കോ​ട്ട് ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട് ​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് 19​ന്റെ​ ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്നു​മു​ത​ൽ​ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​നി​യ​ന്ത്ര​ണം​ ​ക​ർ​ശ​ന​മാ​ക്കി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​സാം​ബ​ശി​വ​ ​റാ​വു​ ​ഉ​ത്ത​ര​വി​ട്ടു.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​അ​ത്യാ​വ​ശ്യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​പാ​ടി​ല്ല.​ ​കൂ​ടി​ചേ​ര​ലു​ക​ൾ​ ​അ​ഞ്ച് ​പേ​രി​ൽ​ ​മാ​ത്ര​മാ​യി​ ​ചു​രു​ക്ക​ണം.​ ​അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​ ​ക​ട​ക​ൾ​ ​വൈ​കി​ട്ട് ​ഏ​ഴ് ​വ​രെ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാം.​ ​ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​സാ​ധാ​ര​ണ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ബീ​ച്ച്,​ ​പാ​ർ​ക്ക്,​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്ക​രു​ത്.​ ​പൊ​തു​ഗ​താ​ഗ​തം​ ​സാ​ധാ​ര​ണ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് .

കൂ​ട്ട​പ്പ​രി​ശോ​ധ​ന​യിൽ കൊ​വി​ഡ് ​ഉ​യ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ആ​ദ്യ​മാ​യി​ ​ഇ​ന്ന​ലെ​ 13,835​ ​ആ​യി.​ ​കൂ​ട്ട​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ല​ഭി​ച്ച​ ​പ​കു​തി​യി​ലേ​റെ​ ​സാ​മ്പി​ളു​ക​ളു​ടെ​ ​ഫ​ലം​കൂ​ടി​ ​ചേ​ർ​ത്താ​ണി​ത്.
എ​റ​ണാ​കു​ളം​ 2187,​ ​കോ​ഴി​ക്കോ​ട് 1504,​ ​മ​ല​പ്പു​റം​ 1430,​ ​കോ​ട്ട​യം​ 1154,​ ​തൃ​ശൂ​ർ​ 1149,​ ​ക​ണ്ണൂ​ർ​ 1132,​ ​തി​രു​വ​ന​ന്ത​പു​രം​ 909,​ ​ആ​ല​പ്പു​ഴ​ 908,​ ​പാ​ല​ക്കാ​ട് 864,​ ​പ​ത്ത​നം​തി​ട്ട​ 664,​ ​ഇ​ടു​ക്കി​ 645,​ ​വ​യ​നാ​ട് 484,​ ​കൊ​ല്ലം​ 472,​ ​കാ​സ​ർ​കോ​ട് 333​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഇ​ന്ന​ല​ത്തെ​ ​രോ​ഗ​നി​ല.
കൂ​ട്ട​പ​രി​ശോ​ധ​ന​യ്ക്ക് 1,35,159​ ​സാ​മ്പി​ളു​ക​ളാ​ണ് ​ശേ​ഖ​രി​ച്ച​ത്.​ ​ഇ​തി​ൽ​ 81,211​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ബാ​ക്കി​യു​ള്ള​വ​യു​ടെ​ ​ഫ​ലം​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വ​രും.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 17.04​ ​ആ​ണ്.​ 27​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ആ​കെ​ ​മ​ര​ണം​ 4904​ ​ആ​യി.​ 12,499​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്ക​ ​രോ​ഗ​ബാ​ധ.​ 1019​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 58​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​രോ​ഗം​ ​ബാ​ധി​ച്ചു.​ 3654​ ​പേ​രു​ടെ​ ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​യി.​ 80,019​ ​പേ​ർ​ ​ചി​കി​ത്സ​യി​ലും​ 2,18,542​ ​പേ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.

റെം​ഡെ​സി​വ​റി​ന്റെ വി​ല​ ​കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന​ ​രോ​ഗി​ക​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷാ​മ​രു​ന്നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​റെം​ഡെ​സി​വ​ർ​ ​മ​രു​ന്നി​ന്റെ​ ​വി​ല​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​കു​റ​ച്ചു.​ 100​ ​മി​ല്ലി​ഗ്രാ​മി​ന് 2800​ ​മു​ത​ൽ​ 5400​ ​രൂ​പ​വ​രെ​യാ​യി​രു​ന്നു​ ​ഈ​ടാ​ക്കി​യി​രു​ന്ന​ത്.​ ​ഇ​ത് 899​ ​-​ 3490​ ​രൂ​പ​യാ​യി​ ​കു​റ​ച്ചു.​ ​ഉ​ത്ത​ര​വ് ​എ​ല്ലാ​ ​മ​രു​ന്ന് ​ക​മ്പ​നി​ക​ളും​ ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്രം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​രി​ഞ്ച​ന്ത​യും​ ​ക്ഷാ​മ​വും​ ​ത​ട​യാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ന​ട​പ​ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.