SignIn
Kerala Kaumudi Online
Friday, 19 April 2024 2.49 PM IST

വാക്‌സിൻ നയത്തിനെതിരെ ഡി.വൈ.എഫ്‌.ഐ ധർണ

vaccine

തിരുവനന്തപുരം: കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരത്തും സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പെരുമ്പാവൂരിലും സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് പേരാമ്പ്രയിലും സംസ്ഥാന ജോ. സെക്രട്ടറി വി.കെ.സനോജ് കണ്ണൂരിലും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ കോന്നിയിലും സമരത്തിൽ പങ്കാളികളായി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പത്തുപേരെ പങ്കെടുപ്പിച്ചായിരുന്നു ധർണ. പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതുവഴി വാക്‌സിൻ വിതരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറിയ കേന്ദ്രസർക്കാർ സ്വകാര്യമരുന്ന് കമ്പനികളുടെ സ്വതന്ത്രവിഹാരത്തിന് അവസരമൊരുക്കിയെന്നും 45 വയസിന് താഴെയുള്ളവരിൽ വാക്‌സിന് മുടക്കാൻ പണമുള്ളവർമാത്രം ജീവിച്ചാൽ മതിയെന്നുള്ള കേന്ദ്രസർക്കാർ നിലപാട് നീതീകരിക്കാനാകില്ലെന്നും സമരക്കാർ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.