തിരുവനന്തപുരം : വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് 47500 ഡോസ് വാക്സിൻ കൂടി എത്തി. 4 ലക്ഷം ഡോസ് കൊവിഷീൽഡും 75000 ഡോസ് കൊവാക്സിനുമാണ് എത്തിയത്. ഇന്നലെ രാത്രി 8.30 ഇൻഡിഗോ വിമാനത്തിലെത്തിയ വാക്സിൻ റീജിയണൽ വാക്സിൻ സ്റ്റോറുകളിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയ്ക്ക് 40000 ഡോസ് വാക്സിൻ ലഭ്യമാകും. മറ്റുജില്ലകൾക്കുള്ളത് ഇന്ന് കൈമാറും.
കൂലിപ്പണിക്കാരെ തടയരുത്
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും കൂലിപ്പണിക്കാരെയും വീട്ടുജോലിക്കാരെയും പൊലീസ് തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപ പ്രദേശത്തുതന്നെ ഉടമസ്ഥർ താമസസൗകര്യം ഒരുക്കണം. കഴിയാതെ വന്നാൽ, ജോലിക്കാർക്ക് യാത്ര ചെയ്യാൻ വാഹനം ഏർപ്പെടുത്തണം.
കൊവിഡ് നിയന്ത്രണം
നീട്ടണം: സി.പി.എം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ
കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 16വരെ തുടരുന്നത് സർക്കാർ പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു. ഈ മാസം ഒൻപതുവരെയാണ് നിലവിലെ നിയന്ത്രണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |