ജയ്പൂർ: രാജ്യത്ത് ആദ്യരാജ്യത്ത് ആദ്യമായി വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ തുടക്കമാകും. മായി വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് ഇന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ തുടക്കമാകും. ഇന്ന് മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാൻ ആശുപ്രതികളിലേക്കോ വാക്സിൻ കേന്ദ്രങ്ങളിലേക്കോ പോകേണ്ടി വരില്ല.
ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് നമ്പർ വഴി വാക്സിൻ വേണ്ടവർ അവരുടെ പേരും വിലാസവും നൽകണം. നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോൾ മാത്രമേ വീട്ടിൽ വാക്സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാകൂ.കഴിഞ്ഞ ദിവസം മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ ബിക്കാനീർ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയിരുന്നു. ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കിയാൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇത്തരത്തിൽ മൂന്ന് വാഹനങ്ങളാണ് ബിക്കാനീറിൽ മാത്രം സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |