60കഴിഞ്ഞവർക്ക് ആദ്യഡോസിന് ബുക്ക് ചെയ്യാതെ നേരിട്ടെത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിന് കാത്തിരിക്കുന്നത് ഒന്നേകാൽ കോടിയിലധികം ജനങ്ങളാണ്. പതിനെട്ടു വയസുകഴിഞ്ഞ എല്ലാ പ്രായക്കാരും ഇതിൽ ഉൾപ്പെടും. കണക്ക് അനുസരിച്ച് 1,29,87,924 പേർക്കാണ് ആദ്യഡോസ് വേണ്ടത്.
വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി അറുപതു വയസ് കഴിഞ്ഞവർക്ക് നാലു ദിവസത്തിനുള്ളിൽ ആദ്യഡോസ് നൽകും. ഇന്നു മുതൽ ഇവർക്ക് സ്ളോട്ട് ബുക്ക് ചെയ്യാതെ വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവയ്പ്പ് എടുക്കാം. ഒൻപതു ലക്ഷത്തോളം പേരുണ്ട് ഈ വിഭാഗത്തിൽ വാക്സിനെടുക്കാൻ.പതിനെട്ടു കഴിഞ്ഞവരുടെ മൊത്തം ജനസംഖ്യ 2,87,40,289 എന്നാണ് കണക്കാക്കുന്നത്. 1,57,52,365 പേർക്കാണ് ആദ്യ ഡോസ് കിട്ടിയത്. ജനസംഖ്യയുടെ 54 ശതമാനമാണിത്. ശേഷിക്കുന്ന 46 ശതമാനത്തിന് എത്രയും വേഗം വാക്സിൻ ലഭ്യമാക്കുക വെല്ലുവിളിയാണ്. അതിനിടെയാണ് വാക്സിൻ ക്ഷാമം. പ്രതിദിനം അഞ്ചു ലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള സംവിധാനം ഉണ്ടെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. 64,41,939 പേർക്കാണ് രണ്ടു ഡോസും ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |