SignIn
Kerala Kaumudi Online
Friday, 19 April 2024 1.50 PM IST

'കൈയെത്തും ദൂരത്തെ" കൊവിഡ് വാക്‌സിൻ കണ്ടെത്താൻ വിനോദിന്റെ 'വാക്‌സിൻ ബെൽ"

vacine-bell-logo

തൃശൂർ: കൊവിഡ് പ്രതിരോധ വാക്‌സിൻ 'കൈയെത്തും ദൂരത്തു"ണ്ടെങ്കിൽ അത് കണ്ടെത്താൻ 'വാക്‌സിൻ ബെൽ" വെബ്‌സൈറ്റ് റെഡി. തിരുവനന്തപുരത്തെ ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ സോഫ്ട്‌വെയർ എൻജിനിയറായ പഴയന്നൂർ സ്വദേശി ടി.ആർ. വിനോദാണ് വെബ്‌സൈറ്റ് ഒരുക്കിയത്. ഇതിൽ https://vaccinebell.in ൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. സംസ്ഥാനം, ജില്ല, ആശുപത്രി (ആരോഗ്യകേന്ദ്രം) എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.

കൊവിൻ വെബ്‌സൈറ്റ് വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്‌സിൻ ബുക്ക് ചെയ്തവർക്കും വാക്‌സിൻ സ്റ്റോക്കുണ്ടോ എന്നറിയാം. കൊവിൻ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ് എന്നിവയിൽ വാക്‌സിന്റെ സ്റ്റോക്ക് സംബന്ധിച്ച വിവരം ലഭിക്കില്ല. എന്നാൽ വാക്‌സിൻ ബെല്ലിൽ മൊബൈൽ നമ്പരോ ഇ-മെയിൽ വിലാസമോ നൽകി രജിസ്റ്റർ ചെയ്യുന്നതോടെ ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിനെത്തിയാൽ സന്ദേശം ലഭ്യമാകും.

രണ്ട് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിൻ ലഭ്യതയെക്കുറിച്ച് അറിയണമെങ്കിൽ അത്തരത്തിലും രജിസ്റ്റർ ചെയ്യാം. സൗജന്യമായാണോ വാക്‌സിൻ ലഭിക്കുന്നതെന്നും എത്ര ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ടെന്നും രജിസ്റ്റർ ചെയ്ത വ്യക്തിക്ക് വാട്‌സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ സന്ദേശം ലഭിക്കും. ഉദാഹരണത്തിന് ബസ്റ്റിയെന്ന വ്യക്തി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ വാക്‌സിനെത്തിയാൽ ലഭിക്കുന്ന മറുപടി ഇപ്രകാരമാകും. Vaccine Available at Basti, District, Male, Hospital, BASTI, Fee: Free, Vaccine: COVISHIELD, Age: 45+, Availabilty: 28-05-2021 - 52 Dose.

'വാക്‌സിൻ ബെല്ലി"ന് കൊവിൻ വെബ്‌സൈറ്റുമായി നേരിട്ട് ബന്ധമില്ല. വാക്‌സിൻ ലഭ്യത അറിയിക്കാനുള്ള സംവിധാനം മാത്രമാണിത്. കൊവിൻ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ നൽകുകയാണ് ചെയ്യുന്നത്.

ടി.ആർ. വിനോദ്
സീനിയർ സോഫ്റ്റ്‌വെയർ എൻജിനിയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE BELL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.