SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.30 PM IST

കണ്ണൂർ വി.സി നിയമനം: അപ്പീൽ മാറ്റി

p

കൊച്ചി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ അപ്പീൽ ഹൈക്കോടതി 24ന് പരിഗണിക്കാൻ മാറ്റി. വി.സിക്കു വേണ്ടി ഹാജരായ മുൻ അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനാലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

60 പിന്നിട്ട ഡോ. ഗോപിനാഥിന്റെ പുനർനിയമനം യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവർ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, ഡോ. ഗോപിനാഥിന് അഭിഭാഷകൻ മുഖേന വാദങ്ങൾ വിശദീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.