SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.36 AM IST

വി-കൺസോൾ ഇനി കേരളത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം

vconsol

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സംരംഭമായ ടെക്ജൻഷ്യ വികസിപ്പിച്ച വി-കൺസോൾ വാങ്ങുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ, വി-കൺസോൾ കേരളത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമാകും.

43 കോടിയാണ് ലൈസൻസ് വിലയെങ്കിലും സൗജന്യമായാണ് ടെക്ജൻഷ്യ ഈ സോഫ്റ്റ്‌വെയർ നൽകുന്നത്. പകരം കൊച്ചി, ചേർത്തല ഇൻഫോപാർക്കുകളിലായി 15,000 ചതുരശ്ര അടി സ്ഥലത്തിനുള്ള വാടക ടെക്ജൻഷ്യക്ക് വേണ്ടി സർക്കാർ വഹിക്കും. അഞ്ച് വർഷത്തേക്ക് ഇതിനായി കരാറുണ്ടാക്കും.

പതിനായിരം പോർട്ടുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. വിവിധ വകുപ്പുകളുടെ വീഡിയോ കോൺഫറൻസുകൾ ഇനി ഈ സംവിധാനത്തിലൂടെയായിരിക്കും. ഭാരത് വി.സി എന്ന പേരിൽ കേന്ദ്രസർക്കാർ ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. കേരള ഹൈക്കോടതിയുടെ ഓൺലൈൻ സിറ്റിംഗുകൾ വി-കൺസോളിലാണ്.

 പ്രഭുറാം മിൽസ് ഭൂമി റൈസ് ടെക്നോളജി പാർക്കിന്

പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിന്റെ 5.18 ഏക്കർ സ്ഥലം റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്ക്ക് നൽകും. സംസ്ഥാന സാക്ഷരതാമിഷനിലെസാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനർവിന്യസിക്കും. വനം വകുപ്പിന് ധനകാര്യ വകുപ്പ് അംഗീകരിച്ച പത്തും, കാംപ ഫണ്ടിൽ നിന്നുള്ള പത്തും അടക്കം 20 വാഹനങ്ങൾ നൽകും.

പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മിഷണർമാരുടെ ഓഫീസിൽ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ 9 എക്സിക്യുട്ടീവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VCONSOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.