തിരുവനന്തപുരം: പിണറായി വിജയന് രാജി വയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ഒരു നീതി , പിണറായി വിജയന് മറ്റൊരു നീതിയെന്നത് ഇവിടെ നടക്കില്ലെന്നും , കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന തലക്കെട്ടോടെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയ സ്വപ്ന സുരേഷിനെ സർക്കാരും സി.പി.എമ്മും വേട്ടയാടുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി കുറ്റപ്പെടുത്ത.ിസ്വപ്നക്കെതിരെയുള്ള ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിനുള്ള പൊലീസ് സംഘം അവരെ ഭീഷണിപ്പെടുത്തി വേട്ടയാടാനുള്ളതാണ്. ഇപ്പോൾ 'ശശി രാജാണ്' നടക്കുന്നതെന്നും ജെബി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |