തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയ്ക്ക് അകത്തും പുറത്തും ആർ.എസ്.എസിനെതിരെ പോരാടുന്ന നേതാവാണെന്നും അത് പാർട്ടിയുടെ നയമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻപ് അദ്ദേഹം ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തോയെന്ന് അറിയില്ല. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല, അതൊരു വിശുദ്ധപശുവല്ല. ഭരണഘടനയിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ അധിക്ഷേപിക്കുന്നതാണ് തെറ്റ്. സജി ചെറിയാൻ ഭരണഘടനയെ അപമാനിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്തത്. അത് കുറ്റകരമാണ്. അതുകൊണ്ടാണ് അദേഹത്തിന് രാജിവയ്ക്കേണ്ടി വന്നത്. വിമർശനവും അധിക്ഷേപവും രണ്ടാണെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |