SignIn
Kerala Kaumudi Online
Thursday, 25 April 2024 9.05 PM IST

വിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനം: വി.ഡി. സതീശൻ

kpsta-ernakulam

പറവൂർ: 1500 അദ്ധ്യാപകർക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയിട്ടും ഒന്നര വർഷമായി പൊതുവിദ്യാഭ്യാസ മേഖലയിൽ ഒരു നിയമനം പോലും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കൊവിഡ് ബാധിതർക്കായി നടപ്പാക്കുന്ന കാൽക്കോടിയുടെ പ്രതിരോധ സാന്ത്വന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ, എയ്ഡഡ് മേഖലകളിലായി എണ്ണായിരത്തോളം അദ്ധ്യാപക ഒഴിവുണ്ട്. നിലവിലുള്ള അദ്ധ്യാപകരെ തന്നെ കൊവിഡ് ഡ്യൂട്ടിക്കും വാല്യുവേഷനുമായി നിയോഗിച്ചിരിക്കുകയാണ്. പുതിയ ബഡ്ജറ്റിലും വിദ്യാഭ്യാസത്തിന് വേണ്ട പരിഗണന നൽകാത്തത് പ്രതിഷേധാർഹമാണെന്നും സതീശൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ നിർവഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സംസ്ഥാന സീനിയർ എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത്, സി.വി. വിജയൻ. കെ.എ. ഉണ്ണി, അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.