SignIn
Kerala Kaumudi Online
Saturday, 20 April 2024 3.25 AM IST

ജീവിതശൈലീരോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പദ്ധതി : മന്ത്രി വീണാജോർജ്

veena-george-

തിരുവനന്തപുരം: നല്ല ആഹാരവും ഒപ്പം വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കി ജനങ്ങളെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് മുക്തരാകാൻ സഹായിക്കുന്ന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഒരു പഞ്ചായത്തിൽ നടപ്പാക്കാൻ ആലോചിക്കുന്നതായി മന്ത്രി വീണാജോർജ് പറഞ്ഞു. മൂന്ന് വർഷത്തിനകം നഗരസഭകളടക്കം എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമേഹവും രക്തസമ്മർദ്ദവുമടക്കമുള്ള ജീവിതശൈലീരോഗങ്ങളിൽ നാം മുന്നിലാണ്. ഏറ്റവുമധികം മരണം സംഭവിക്കുന്നത് ഹൃദയാഘാതം മൂലമാണ്.

ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ഹോട്ടൽ ചിരാഗിൽ കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഹൃദ്രോഗചികിത്സാവിദഗ്ദ്ധരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സുസ്ഥിരവികസനസൂചികയിൽ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം ഒന്നാം സ്ഥാനം കേരളത്തിനാണ്. എന്നാൽ, ജീവിത ശൈലീരോഗങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനം കേരളത്തിനാണ്. ആ ഒന്നാം സ്ഥാനം നമുക്ക് വേണ്ട.

കൊവിഡ് മഹാമാരിയുടെ ദുരിതത്തിൽ നിന്ന് ലോകം ഉണർന്നുവരുന്നതേയുള്ളൂ. കൊവിഡ് പോലുള്ള വൈറസുകൾ ഇനിയുമുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അവയെ എല്ലാം ചെറുത്ത് തോല്പിച്ച് മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തിയ ഡോ. ജി. വിജയരാഘവൻ (വൈസ് ചെയർമാൻ ആൻഡ് ഡയറക്‌ടർ, കിംസ് ഹെൽത്ത്), ഡോ. എൻ. പ്രതാപ് കുമാർ (കാർഡിയോളജിസ്റ്റ് ആൻഡ് എം.ഡി, മെഡിട്രീന ഹോസ്‌പിറ്റൽ), പ്രൊഫ. ഡോ. സി.ജി. ബാഹുലേയൻ (ചെയർമാൻ, കാർഡിയോ വാസ്‌കുലർ സെന്റർ, അനന്തപുരി ഹോസ്‌പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. മധു ശ്രീധരൻ (ഡയറക്‌ടർ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ), ഡോ. സന്ധ്യ (സി.ഇ.ഒ, എസ്.കെ ഹോസ്‌പിറ്റൽ), ഡോ. ടൈനി നായർ (കാർഡിയോളജി വിഭാഗം മേധാവി, പി.ആർ.എസ് ഹോസ്‌പിറ്റൽ), ഡോ. വി. ജയപാൽ വിദ്യാധരൻ (ചെയർമാൻ ആൻഡ് എം.ഡി, ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ, കാർഡിയോളജിസ്റ്റ്, മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്) എന്നിവർ മന്ത്രി വീണാജോർജിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. എമർജൻസി വിഭാഗത്തിൽ നിന്ന് രഞ്ജിത്ത് രാജനെയും (ന്യൂ രഞ്ജിത്ത് ആംബുലൻസ്) മന്ത്രി ആദരിച്ചു.

വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ (മാർക്കറ്റിംഗ്) എ. സുധീർകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രദത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബ്യൂറോ ചീഫ് ശ്രീകുമാർ പള്ളീലേത്ത് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.