SignIn
Kerala Kaumudi Online
Thursday, 25 April 2024 11.25 AM IST

അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ വരെ ശമ്പള വർദ്ധന ഉടൻ

p

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്ക് 500 മുതൽ 1000 രൂപ വരെയുള്ള അലവൻസ് വർദ്ധന ഉടൻ പ്രാബല്യത്തിലാക്കുമെന്ന് മന്ത്റി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. 10 വർഷം വരെ സർവീസുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 500 രൂപയും 10 വർഷത്തിനു മുകളിൽ സർവീസുള്ളവർക്ക് 1000 രൂപയും വീതമാണ് വർദ്ധിപ്പിക്കുക. അങ്കണവാടി ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്റി. അങ്കണവാടി വർക്കർ തസ്തികയിൽ യഥാർത്ഥത്തിൽ അദ്ധ്യാപകരാണെന്നും ഇവരുടെ തസ്തിക അദ്ധ്യാപക തസ്തികയായി പുനർനാമകരണം ചെയ്യണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സർക്കാർ പരിഗണിക്കാമെന്നും മന്ത്റി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.