തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ ഓണക്കാലം കൂടി വാരാനിരിക്കുന്നതിനാൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് വീണ ജോർജ്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമെന്ന സൂചനയില്ലെന്നും രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള വർദ്ധനവാണ് ഇപ്പോഴുണ്ടാകുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനായി പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. വാക്സിനേഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നതെന്നും, ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഞ്ചു പേർക്ക് കൂടി സിക്ക
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു പേർ കൂടി സിക്ക വൈറസ് ബാധിതരായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ഏഴുപേരാണ് പേരാണ് നിലവിൽ രോഗികളായുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |