SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.50 AM IST

ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കും: മന്ത്രി വീണാജോർജ്

veena-george

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കാൻ മന്ത്രി വീണാജോർജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ജീവനക്കാരെല്ലാം നിർബന്ധമായും തിരിച്ചറിയൽ കാർഡുകൾ ധരിക്കണം. മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തണം. ആവശ്യമായ സ്ഥലങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കണം. നവജാത ശിശുവിന്റെ അമ്മയെ വിളിച്ച് കാര്യങ്ങൾ നേരിട്ടറിഞ്ഞെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കൾക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.