ഡോക്ടർമാർക്ക് മന്ത്രി വീണയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : രോഗിയോ ബന്ധുക്കളോ വീട്ടിൽ പോയി കണ്ട് പണം നൽകിയാൽ മാത്രമേ ശസ്ത്രക്രിയയ്ക്ക് ദിവസം നിശ്ചയിക്കാനും തിയേറ്ററിൽ കയറ്റാനും ഒരു വിഭാഗം ഡോക്ടർമാർ തയ്യാറാകുന്നുള്ളൂവെന്നും ഈ രീതികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാജോർജിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ ജനറേഷൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ 98 ശതമാനം ആളുകളും കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ചുരുക്കം ചിലർ തെറ്റായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. ബഹുഭൂരിപക്ഷം ഡോക്ടർമാരും ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ്. പക്ഷേ ചുരുക്കം ചിലർ ആരോഗ്യ മേഖലയ്ക്ക് അപമാനകരമായി പ്രവർത്തിക്കുന്നു. കർഷകർ, തൊഴിലാളികൾ തുടങ്ങി സാധാരണക്കാർ അന്നന്നത്തെ വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ സർക്കാർ ആശുപത്രികളിലെത്തുമ്പോൾ ഈ രീതിയിലുള്ള പ്രവണതകൾ ചിലരെങ്കിലും പുലർത്തുന്നു. സർക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |