തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ വെയിൽസ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോർഗൻ. വെയിൽസ് പാർലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രി വീണാ ജോർജുമായി താൻ നടത്തിയ ചർച്ചകൾ എലുനെഡ് മോർഗൻ സെനെഡിനെ ധരിപ്പിച്ചു. ചർച്ചകളെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |