തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാർമസി കോളേജിനെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് മന്ത്രി വീണാജോർജ്.സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ വജ്രജൂബിലി ആഘോഷങ്ങൾ എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പല രോഗങ്ങളും രാജ്യത്ത് ആദ്യമായി കണ്ടുപിടിക്കുന്നത് കേരളത്തിലാണ്.പുതിയ മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുമായി ആലോചിച്ചു വരുകയാണെന്നും.ഫാർമസി വിദ്യാഭ്യാസം നേടിയ കൂടുതൽ ഫാർമസിസ്റ്റുകളുടെ സേവനം ആശുപത്രികളിലും ആരോഗ്യ മേഖലകളിലും ലഭ്യമാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി അദ്ധ്യക്ഷയായി.കെ.എസ്.പി.സി പ്രസിഡന്റ് ഒ.സി.നവീൻ ചന്ദ്,ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ,ചീഫ് ഗവ. അനലിസ്റ്റ് ടി. സുധ,കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ,കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ,കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |