SignIn
Kerala Kaumudi Online
Friday, 29 March 2024 12.53 PM IST

'വീട്ടുകാരെ വിളിക്കാം' വ്യാപിപ്പിക്കുന്നു

veetukare-vilikkam

തിരുവനന്തപുരം: കൊവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ ഈ പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

7994 77 1002, 7994 77 1008 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്താൽ വൈകിട്ട് മൂന്ന് മുതൽ വീട്ടുകാരെ വിളിക്കാം. രണ്ട് നഴ്‌സുമാരെ വാർഡിൽ നിയമിച്ചിട്ടുണ്ട്. ഇവർ മൊബൈൽ വാർഡിലെ രോഗികളുടെ അടുത്തെത്തിച്ച് വിളിക്കാൻ സഹായിക്കും.

മെഡിക്കൽ കോളേജിൽ കൊവിഡ് കൺട്രോൾ ഹെൽപ്പ് ഡെസ്‌ക്കുമുണ്ട്. ഇൻഫർമേഷൻ സെന്ററിലെ 0471 2528130, 31, 32, 33 എന്നീ നമ്പരുകളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വിളിക്കുന്നവർക്ക് രോഗികളുടെ അവസ്ഥയെപ്പറ്റി അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEETUKARE VILIKKAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.