SignIn
Kerala Kaumudi Online
Thursday, 28 March 2024 5.27 PM IST

ഓണത്തിനൊരു മുറം പച്ചക്കറി ഉദ്‌ഘാടനം ഇന്ന്

veg

തിരുവനന്തപുരം: ഓണത്തിനുള്ള പച്ചക്കറികൾ വീട്ടുവളപ്പിൽ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി" ഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ ജനകീയ കാമ്പയിനിൽ 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 3.5 ലക്ഷം പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്യും.

ചീര, വെണ്ട,പയർ, പാവൽ, വഴുതന, പച്ചമുളക്, മത്തൻ തുടങ്ങിയവയിൽ അഞ്ചിനം വിത്തുകൾ അടങ്ങിയ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുക. 32,000 മുതൽ 40,000 ടൺ വരെയാണ് ഓണത്തിന് പ്രതീക്ഷിക്കുന്ന വിളവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEGITABLES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.