തിരുവനന്തപുരം: ചരക്കു വാഹനങ്ങളുടെ 2021 ജൂലായ് ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്തംബർ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂലായ് 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. വാഹന ഉടമകൾക്ക് അധിക നികുതി അടയ്ക്കേണ്ടി വരുന്ന ബാദ്ധ്യത ഇതോടെ ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |