ചേർത്തല: ശതാഭിഷിക്തനാകുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൂജാ കർമ്മങ്ങൾ നാളെ ആരംഭിക്കും. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം, നവഗ്രഹ പൂജ എന്നീ ചടങ്ങുകളാണ് നടക്കുന്നത്. ജന്മദിനമായ ചിങ്ങമാസത്തിലെ വിശാഖം നാളായ 12 വരെ ചടങ്ങുകൾ തുടരും. ത്രികാല പൂജയായാണ് ചടങ്ങുകൾ നടത്തുന്നത്. ആലപ്പുഴ നാഗേഷ് ശാന്തിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷം. ഇതിന് ആരംഭം കുറിച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രാംഗങ്ങൾ ഉൾപ്പെടെയുള്ള നാനാജാതി മതസ്ഥർക്ക് കഴിഞ്ഞ ദിവസം സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്തിരുന്നു. ശാതാഭിഷേകവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് എസ്.എൻ.ഡി.പി യോഗം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |