ചേർത്തല : മന്ത്റിമാരായ ജി.ആർ.അനിലും പി.പ്രസാദും എസ്.എൻ.ഡി.പി
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. മന്ത്രി അനിൽ മന്ത്രിയായതിന് ശേഷം ആദ്യമായാണ് കണിച്ചുകുളങ്ങരയിലെത്തിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി 25 വർഷം പൂർത്തിയാക്കിയതിന്റെയും ശതാഭിഷിക്തനാകുന്നതിന്റെയും ആഘോഷങ്ങൾ തുടങ്ങിയ വേളയിലാണ് മന്ത്റിമാർ എത്തിയത്. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും ഒപ്പമുണ്ടായിരുന്നു. ജില്ലാ കളക്ടർ എ. അലക്സാണ്ടറും വെള്ളാപ്പള്ളിയെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |