കുട്ടനാട് : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിച്ച മഹാനായിരുന്നു നടരാജഗുരു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ പ്രഥമ ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര എടത്വയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവഗിരി മഠവും ഗുരുകുലവും യോഗത്തിന് തുല്യമാണ്. ആഗോള തലത്തിൽ ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ കേന്ദ്രബിന്ദുവാണ് ശ്രീനാരായണ ഗുരുകുലമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഗുരുദേവ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതോടൊപ്പം ഒന്നിച്ച് നിന്ന് പോരാടിയാൽ മാത്രമേ അവകാശപ്പെട്ടത് നേടിയെടുക്കാൻ കഴിയുകയുള്ളൂവന്നും വെള്ളാപ്പള്ളി പറഞ്ഞു.
പദയാത്ര ക്യാപ്ടൻ കൂടിയായ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശൻ ക്യാപ്ടന് ധർമ്മപതാക കൈമാറി. സ്വാഗതസംഘം ചെയർമാൻ പി.വി.സന്തോഷ് പദയാത്ര സന്ദേശം പകർന്നു. എബിൻ അമ്പാടി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |