SignIn
Kerala Kaumudi Online
Saturday, 20 April 2024 2.26 AM IST

സാമൂഹ്യനീതിക്ക് പിന്നാക്കക്കാർ അധികാര സ്ഥാനങ്ങളിലെത്തണം : വെള്ളാപ്പള്ളി

photo

ചേർത്തല: സാമൂഹ്യ നീതി നടപ്പാകണമെങ്കിൽ പിന്നാക്കക്കാർ അധികാര സ്ഥാനങ്ങളിലെത്തണമെന്നും, അതിനായി എസ്.എൻ.ഡി.പി യോഗം നടത്തുന്ന പരിശ്രമമാണ് സിവിൽ സർവീസ് പരിശീലനമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ളോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്‌സ്‌ കൗൺസിലിന്റെയും അമൃത ഐ.എ.എസ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'അഞ്ചൽ ശിപായിക്കുമുണ്ട് അരക്കഴഞ്ച് അധികാരമെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞത് നാം മറക്കരുത്. മന്ത്രിമാർ നിർദ്ദേശിക്കുകയേയുള്ളു. ഉത്തരവ് പുറപ്പെടുവിക്കുന്നത് സമർത്ഥരായ ഉദ്യോഗസ്ഥരാണ്. സാമൂഹ്യ നീതി നടപ്പാകാൻ അവരെ നീതിയുക്തമായി ഉപദേശിക്കണമെങ്കിൽ പിന്നാക്കക്കാർ അധികാര സ്ഥാനങ്ങളിൽ വരണം. ചർച്ച മുഴുവൻ ഇന്ന് 80:20 അനുപാതക്കണക്കിലാണ്. മുസ്ലിം, ക്രൈസ്തവ സമൂഹത്തത്തെ ഉദ്ധരിക്കുന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. അവർ വോട്ട് ബാങ്കാണ്. അവരെ കു​റ്റപ്പെടുത്തുകയല്ല. അവർ അദ്ധ്വാനിച്ചാണ് സമ്പത്തുണ്ടാക്കിയത്. മ​റ്റൊരു വശത്ത് പാവപ്പെട്ടവൻ അന്നത്തിനും ജീവിക്കാനുമായി കരയുകയാണ്. കരച്ചിലിന്റെ മൊത്തവിതരണക്കാരായി നാം എന്തിന് നിൽക്കണം? നാം ഒ​റ്റക്കെട്ടായാൽ മാറാവുന്നതേയുള്ളു. ആർ.ശങ്കറിന് ശേഷം വിദ്യാഭ്യാസം കൈയ്യടക്കിയ ക്രൈസ്തവരും മുസ്ലീങ്ങളും രംഗം കൈപ്പിടിയിലാക്കി. ഞാൻ ശക്തമായി ഇത് തുറന്ന് പറയുമ്പോൾ വർഗീയ വാദിയായി. എന്റെ ശബ്ദം വനരോദനമായി മാറുന്നു. അതുകൊണ്ടാണ് ഓറിയന്റേഷൻ കോഴ്‌സ്‌ നടത്താൻ നിർബന്ധിതമായത്. ഈഴവർ കരയാൻ മാത്രമല്ല, നേടാനും ഒന്നിക്കണം. '- വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ കോ-ഓർഡിനേ​റ്റർ പി.വി.രജിമോൻ സ്വാഗതം പറഞ്ഞു. അമൃത ഐ.എ.എസ് അക്കാഡമി ഡയറക്ടർ ബ്രഹ്മചാരി വിശ്വനാഥ അമൃത ചൈതന്യ, യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം. ബാബു, അമൃത അക്കാഡമി അഡ്വൈസറി കൗൺസിൽ അംഗം കെ.എസ്.രാജേന്ദ്രകുമാർ, പെൻഷനേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം.സജീവ്, എംപ്ലോയീസ്‌ഫോറം സെക്രട്ടറി ഡോ.വി.ശ്രീകുമാർ, ട്രഷറർ ഡോ.എസ്.വിഷ്ണു എന്നിവർ പങ്കെടുത്തു. അമൃത അക്കാഡമി വിദ്യാർത്ഥികളുടെ ദൈവദശകാലാപനത്തോടെയാണ്ചടങ്ങുകൾ ആരംഭിച്ചത്. എംപ്ളോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ നന്ദി പറഞ്ഞു.ഫാക്കൽ​റ്റി സിബി ജോയി ക്ലാസ് നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY NADESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.