ശ്രീനാരായണീയരുടെ ഉന്നതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശന്റേത്. ദേശീയവാദിയായ അദ്ദേഹം മനസ്സിൽ പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ പറയാനും അത് തുറന്നു പ്രകടിപ്പിക്കാനും മടികാണിക്കാറില്ല. ആരുടെ മുഖത്തു നോക്കിയും സത്യം വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവമാണ് വെള്ളാപ്പള്ളി നടേശൻ എന്ന പേര് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അടയാളപ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമനയങ്ങളെ പിന്തുണയ്ക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്കു വേണ്ടി ശക്തമായി പോരാടുമ്പോഴും സഹോദര സമുദായങ്ങൾക്കു വേണ്ടി സംസാരിക്കാനും വിശാലമായ ഹിന്ദുതാത്പര്യം മുൻനിറുത്തി പ്രവർത്തിക്കാനും അദ്ദേഹം തയ്യാറാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |