തിരുവനന്തപുരം: ദിവാൻ വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം ചിത്രകലാമണ്ഡലം വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് നൽകുമെന്ന്ജഡ്ജിംഗ് കമ്മറ്റി ചെയർമാൻ മാധവൻ ബി.നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50,111 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമ ടങ്ങുന്നതാണ് പുരസ്കാരം.
സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ മൂന്ന് പതിറ്റാണ്ടു കാലത്തെ മികച്ച സേവനങ്ങളെ മുൻനിറുത്തിയാണ് ചെന്നിത്തലയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഡിസംബറിൽ പുരസ്കാരം സമ്മാനിക്കും. ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ഡോ.വിളക്കുടി രാജേന്ദ്രൻ, ഡോ.ബി.എസ്.ബാലചന്ദ്രൻ, അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്, ജനറൽ സെക്രട്ടറി സുദർശനൻ കാർത്തികപ്പറമ്പിൽ എന്നിവരും
സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |