കൊച്ചി: ശബരിമല തിരുവാഭരണ പാതയിലെ പേങ്ങാട്ടുകടവ് പാലത്തിനടിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ആശങ്കാജനകമെന്ന് വിശ്വഹിന്ദു പരിഷത്ത്. ശബരിമലയെയും ഹൈന്ദവ ആചാരങ്ങളെയും തകർക്കാൻ തീവ്രവാദ ശക്തികളാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് സംശയിക്കുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ പറഞ്ഞു. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കേരളത്തെ മറ്റൊരു കാശ്മീരാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ട് വി.എച്ച്.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |