SignIn
Kerala Kaumudi Online
Thursday, 25 April 2024 8.24 PM IST

വി.എച്ച്.എസ്.ഇ പുനർ മൂല്യനിർണയവും സൂക്ഷ്മപരിശോധനയും

p

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ചിൽ നടത്തിയ എൻ.എസ്.ക്യു.എഫ് സ്‌കീമിലെയും കണ്ടിന്യൂവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാർ സ്‌കീമിലെയും റിവൈസ്ഡ് സ്‌കീമിലെയും രണ്ടാം വർഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയ, സൂക്ഷ്‌മപരിശോധയ്‌ക്കുള്ള അപേക്ഷകൾ www.vhsems.kerala.gov.inൽ ലഭിക്കും.

പുനർമൂല്യനിർണയത്തിന് അപേക്ഷ പൂരിപ്പിച്ച് സ്‌കോർഷീറ്റ് അടക്കം നിശ്ചിത ഫീസോടെ അതാത് സ്‌കൂൾ പിൻസിപ്പലിന് 27ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപയാണ് ഫീസ്.

സൂക്ഷ്‌മപരിശോധനയ്‌ക്ക് പേപ്പറൊന്നിന് 100 രൂപ നിരക്കിൽ '0202-01-102-93-VHSE Fees"എന്ന ശീർഷകത്തിൽ അടച്ച് അസൽ ചെലാൻ അപേക്ഷയോടൊപ്പം പ്രിൻസിപ്പലിന് നൽകണം. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ളവർ പേപ്പറൊന്നിന് 300 രൂപാ നിരക്കിൽ ഫീസടച്ച് ചെലാന്റെ അസലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിൽ അയയ്‌ക്കണം. അപേക്ഷാഫോമിന്റെ മാതൃക 2022ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VHSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.