കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 30ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ പകർപ്പും ഉപഹർജിയും ഹാജരാക്കി. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ വിജയ് ബാബു നാട്ടിലെത്തട്ടെയെന്നു വാക്കാൽ പറഞ്ഞെങ്കിലും ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |