കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ നാളെ അവസാനിക്കും. ഇന്നലെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. നടി പരാതിയിൽ പറയുന്ന മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇയാൾക്കെതിരെ വേണ്ടത്ര തെളിവുകൾ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് അപ്പിലീൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |