SignIn
Kerala Kaumudi Online
Thursday, 25 April 2024 4.04 AM IST

വിള ഇൻഷ്വറൻസ് വാരാചരണം ഇന്നു മുതൽ

vila

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാലാമത് വിള ഇൻഷ്വറൻസ് വാരാചരണം ഇന്നു മുതൽ ഏഴു വരെ നടത്തും. പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ്, മാവ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി, തിന തുടങ്ങിയവ), പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നിവയുണ്ട്. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകളാണ് പദ്ധതിയിൽ ചേർക്കുന്നത്. വായ്പ എടുക്കാത്ത കർഷകർക്ക് ഓൺലൈനായി www.pmfby.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും, അക്ഷയ കേന്ദ്രങ്ങൾ വഴിയും, ഇൻഷ്വറൻസ് ബ്രോക്കർ വഴിയും പദ്ധതിയിൽ ചേരാം. 31നകം പ്രധാനമന്ത്രി ഫസൽ ബീമ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിലും രജിസ്റ്റർ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VILA INSUARANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.