തിരുവനന്തപുരം : തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടറായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മോളിക്യുലാർ വൈറോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ.ഇ.ശ്രീകുമാറിനെ സർക്കാർ നിയമിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നടപടികൾ പൂർത്തിയാക്കി അദ്ദേഹം ഉടൻ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കൊവിഡ് വിദഗ്ദ്ധസമിതി അംഗമാണ് ശ്രീകുമാർ. ഡയറക്ടറായിരുന്ന ഡോ.അഖിൽ സി.ബാനർജി വ്യക്തപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാറ്റം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ ഡയറക്ടറെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |