ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.30 മുതൽ 3.30 വരെ നടക്കും. ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ കണിയൊരുക്കും. മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ കണി കണ്ടശേഷം പുലർച്ചെ രണ്ടിന് മുഖമണ്ഡപത്തിൽ ഒരുക്കിവച്ചിരിക്കുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയിൽ ദീപം തെളിച്ച് ഗുരുവായൂരപ്പനെ കണികാണിക്കും. തുടർന്ന് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വിഷു വിളക്ക് സമ്പൂർണ്ണ നെയ്യ് വിളക്കായി ആഘോഷിക്കും. ലണ്ടൻ വ്യവസായിയായിരുന്ന പരേതനായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ പേരിലാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |