വെഞ്ഞാറമൂട്: വിഷുക്കൈനീട്ട വിവാദങ്ങൾക്കിടെ സുരേഷ് ഗോപി എം.പി വെഞ്ഞാറമൂട്ടിൽ എത്തി. വിഷുവും വിഷുക്കൈനീട്ടവുമൊക്കെ ഭാരത സംസ്കാരത്തിന്റെ ഭാഗമാണന്നും ജനങ്ങളുടെ നികുതിപ്പണമെടുത്ത് വാങ്ങിയ കിറ്റ് നൽകി വോട്ട് വാങ്ങിയവരാണ് വിഷുക്കൈനീട്ടത്തെ രാഷ്ട്രീയവത്കരിച്ച് വിവാദമാക്കുന്നതെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.
ബി.ജെ.പി വാമനപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിഷുക്കൈനീട്ടം നൽകൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രൂപ നോട്ട് കൊടുക്കുന്നത് സ്വാധീനിക്കാനല്ല. വിമർശനങ്ങളെ അവജ്ഞയോടെ പ്രബുദ്ധ കേരളം പുച്ഛിച്ചു തള്ളും. സംസ്കാര ശൂന്യൻമാരുടെ ട്രോളുകൾ കൊണ്ട് പരിപാടിയുടെ പ്രചാരണം കൂടിയതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ്, ജില്ലാ സെക്രട്ടറി ബാലമുരളി, ജനറൽ സെക്രട്ടറി ഗിരി കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |