SignIn
Kerala Kaumudi Online
Thursday, 25 April 2024 7.40 PM IST

വിഴിഞ്ഞത്ത് എല്ലാ ആവശ്യവും അംഗീകരിക്കില്ല: തുറമുഖമന്ത്രി

p

തിരുവന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണ്. പിന്നീട് പുതിയ ഡിമാൻഡുകളുമായി വരികയായിരുന്നു. ചർച്ച നടത്തുമ്പോൾ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകും. പിന്നീട് യാതൊന്നും അറിയിക്കാറില്ല. ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിൽ നിന്നു കൊടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷൻ കൈയേറുക, മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. മണ്ണെണ്ണ സബ്‌സിഡിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഏഴാമത്തെ ആവശ്യം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്നാണ്. കേരളത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ചശേഷം നിറുത്തിവയ്‌ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ല.

അവർ കോടതിയിൽ കൊടുത്ത ഉറപ്പാണ് ലംഘിച്ചത്. ആ കോടതിയിൽ വിശ്വാസമില്ലാത്തവർ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല. സമരത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് വരികയാണ്. കോടതി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ക​ലാ​പ​ത്തി​നു​ള്ള​ ​ഗൂ​ഢ​ശ്ര​മം
അ​വ​സാ​നി​പ്പി​ക്ക​ണം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​മേ​ഖ​ല​യി​ൽ​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ചി​ല​ ​ശ​ക്തി​ക​ളു​ടെ
ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​സ​മ​ര​ ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തേ​ണ്ടി​ ​വ​രു​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്.​ ​നി​യ​മ​വാ​ഴ്ച​യെ​ ​കൈ​യി​ലെ​ടു​ക്കാ​നും​ ​ക​ട​ലോ​ര​ ​മേ​ഖ​ല​യി​ൽ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ക്കാ​നു​മു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്ക​ണം.​ ​ഒ​പ്പം​ ​സ്ഥാ​പി​ത​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​ജ​ന​ങ്ങ​ളെ​ ​ഇ​ള​ക്കി​വി​ടു​ന്ന​വ​രെ​ ​തു​റ​ന്നു​കാ​ണി​ക്ക​ണം.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ഴി​ഞ്ഞ​ത്തു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ത്യ​ന്തം​ ​ഗൗ​ര​വ​മു​ള്ള​തും​ ​അ​പ​ല​പ​നീ​യ​വു​മാ​ണ്.​ ​സ​മ​രം​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഒ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​ക്ര​മ​ങ്ങ​ൾ​ ​കു​ത്തി​പ്പൊ​ക്കി​ ​ക​ട​ലോ​ര​ ​മേ​ഖ​ല​യി​ൽ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​സൗ​ഹാ​ർ​ദ്ദം​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ​പു​റ​പ്പെ​ട്ട​ ​ശ​ക്തി​ക​ൾ​ ​ക​ലാ​പം​ ​ല​ക്ഷ്യം​വ​ച്ച് ​അ​ക്ര​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​പ്ര​ധാ​ന​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ​ ​അ​വ​യെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ന​ട​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചി​ല്ല;
സേ​നാ​വി​ന്യാ​സം​ ​വൈ​കി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​നി​യാ​ഴ്ച​ ​തു​റ​മു​ഖ​ ​പ്ര​ദേ​ശ​ത്ത് ​പാ​റ​ ​ലോ​റി​ക​ൾ​ ​ആ​ക്ര​മി​ക്കു​ക​യും​ ​ചേ​രി​തി​രി​ഞ്ഞ് ​ഏ​റ്റു​മു​ട്ടു​ക​യും​ ​ചെ​യ്ത​തി​ന് 5​പേ​രെ​ ​ഞാ​യ​റാ​ഴ്ച​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ​ ​മു​ത​ൽ​ ​സ​മ​ര​സ​മി​തി​ ​നേ​താ​ക്ക​ളും​ ​വൈ​ദി​ക​രും​ ​പൊ​ലീ​സി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​വു​മെ​ന്ന് ​മു​തി​ർ​ന്ന​ ​വൈ​ദി​ക​ൻ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ഇ​തോ​ടെ​ ​വി​വി​ധ​ ​ബ​റ്റാ​ലി​യ​നു​ക​ൾ,​ ​ക്യാ​മ്പു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ൻ​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​സ​ജ്ജ​രാ​ക്കി.​ ​എ​ന്നാ​ൽ​ ​പൊ​ലീ​സി​നെ​ ​വി​ന്യ​സി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​അ​നു​മ​തി​ ​കി​ട്ടി​യി​ല്ല.
ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ​ശ്ര​മി​ക്കു​മ്പോ​ൾ​ ​സ​മ​ര​ക്കാ​രെ​ ​പ്ര​കോ​പി​പ്പി​ച്ച് ​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​വി​ന്യാ​സം​ ​വേ​ണ്ടെ​ന്നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​സ്റ്റേ​ഷ​ൻ​ ​വ​ള​യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടും​ ​പൊ​ലീ​സ് ​വി​ന്യാ​സം​ ​വൈ​കി​യ​തി​ന് ​കാ​ര​ണ​മി​താ​ണ്.​ ​ക​ലാ​പ​ത്തി​നാ​ണ് ​സ​മ​ര​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​ഇ​ന്റ​ലി​ജ​ൻ​സും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ക്കു​മെ​ന്ന​ ​മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.
സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​തോ​ടെ​ ​ക​ന​ത്ത​ ​പൊ​ലീ​സ് ​വി​ന്യാ​സ​ത്തി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ജി.​സ്പ​ർ​ജ്ജ​ൻ​കു​മാ​ർ​ ​ഉ​ത്ത​ര​വി​ട്ടു.​ ​അ​ദ്ദേ​ഹം​ ​സം​ഘ​ർ​ഷ​മേ​ഖ​ല​യി​ൽ​ ​നേ​രി​ട്ടെ​ത്തി.​ ​ക്രൂ​ര​ ​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യി​ട്ടും​ ​പൊ​ലീ​സു​കാ​ർ​ ​സ​മ​ചി​ത്ത​ത​ ​കാ​ട്ടി​യ​തു​ ​കൊ​ണ്ടാ​ണ് ​വെ​ടി​വ​യ്പി​ലേ​ക്ക് ​പോ​കാ​ത്ത​ത് .​ ​അ​തേ​സ​മ​യം,​ ​അ​ക്ര​മി​ക​ളോ​ട് ​മൃ​ദു​സ​മീ​പ​നം​ ​കാ​ട്ടു​ന്നെ​ന്നാ​രോ​പി​ച്ച് ​സേ​ന​യി​ൽ​ ​അ​ർ​ഷം​ ​പു​ക​യു​ക​യാ​ണ്.​ ​ഞാ​യ​റാ​ഴ്ച​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​സെ​ൽ​ട്ട​നെ​ ​മോ​ചി​പ്പി​ക്കാ​നെ​ത്തി​യ​ ​നാ​ലു​പേ​ർ​ക്ക് ​ജാ​മ്യം​ ​ന​ൽ​കി​യ​താ​ണ് ​അ​മ​ർ​ഷ​ത്തി​ന് ​കാ​ര​ണം.

കാ​മ​റ​ ​ത​ക​ർ​ക്കു​ന്ന
ദൃ​ശ്യം​ ​കി​ട്ടി
സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മ​ണം​ ​ന​ട​ക്കു​ന്ന​തി​നു​ ​മു​ൻ​പ് ​മാ​സ്ക് ​ധ​രി​ച്ചെ​ത്തി​യ​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​സ​മീ​പ​ത്തെ​ ​ക​ട​ക​ളി​ലെ​ ​സി​സി​ ​ടി.​വി​ ​കാ​മ​റ​ക​ൾ​ ​ന​ശി​പ്പി​ക്കു​ന്ന​തി​ന്റ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പൊ​ലീ​സി​ന് ​കി​ട്ടി.​ ​സ്റ്റേ​ഷ​ന്റെ​ ​മു​ൻ​പി​ലു​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​കാ​മ​റ​ക​ളും​ ​ത​ക​ർ​ത്തു.​ ​അ​വ​യി​ലെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ല.

അ​റ​സ്റ്റ് ​ഉ​ടൻ
സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളു​മ​ട​ക്കം​ 3000​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​പൊ​ലീ​സ് ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ ​അ​ക്ര​മ​കാ​രി​ക​ളെ​ ​അ​ടു​ത്ത​ദി​വ​സം​ ​മു​ത​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യും.​ ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ച്ച​തി​ന് ​ഇ​വ​രി​ൽ​ ​നി​ന്ന് ​പ​ണ​മീ​ടാ​ക്കും.​ ​കൂ​ടു​ത​ൽ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​കൂ​ടു​ത​ൽ​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യോ​ഗി​ക്കും.​ ​വി​ഴി​ഞ്ഞം​ ​എ​സ്.​എ​ച്ച്.​ഒ​യു​ടെ​ ​ചു​മ​ത​ല​ ​ഉ​യ​ർ​ന്ന​ ​റാ​ങ്കു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​കൈ​മാ​റു​ന്ന​തും​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.


പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മ​ണം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത​ല്ല.​ ​അ​ക്ര​മി​ക​ൾ​ക്കെ​തി​രേ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ഞാ​യ​റാ​ഴ്ച​ ​പി​ടി​കൂ​ടി​യ,​ ​വ​ധ​ശ്ര​മ​ക്കേ​സി​ലെ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു
സ്പ​ർ​ജ്ജ​ൻ​കു​മാ​ർ,​​​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണർ

സ​മാ​ധാ​നം​ ​ത​ക​ർ​ക്ക​രു​ത്:
സ​ർ​വ​ക​ക്ഷി​ ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ന​ങ്ങ​ളു​ടെ​ ​സ്വൈ​ര​ ​ജീ​വി​ത​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​ഴി​ഞ്ഞം​ ​സ​മ​ര​ ​സ​മി​തി​ ​പി​ൻ​മാ​റ​ണ​മെ​ന്ന് ​മ​ന്ത്രി​ ​ജി.​ ​ആ​ർ.​ ​അ​നി​ൽ​ ​സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മാ​ധാ​ന​ന്ത​രീ​ക്ഷം​ ​നി​ല​നി​റു​ത്താ​ൻ​ ​എ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ 24​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​പ്ര​തി​നി​ധി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.
എം.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡി.​സു​രേ​ഷ്‌​കു​മാ​ർ,​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​പി.​കെ​ ​രാ​ജു,​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജെ​റോ​മി​ക് ​ജോ​ർ​ജ്,​ ​ക​മ്മി​ഷ​ണ​ർ​ ​സ്പ​ർ​ജ​ൻ​ ​കു​മാ​ർ,​ ​സ​ബ് ​ക​ള​ക്ട​ർ​ ​അ​ശ്വ​തി​ ​ശ്രീ​നി​വാ​സ്,​ ​എ.​ഡി.​എം​ ​ജെ.​അ​നി​ൽ​ ​ജോ​സ്,​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ ​സ​മി​തി​ ​നേ​താ​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

സ​ർ​വ​ക​ക്ഷി​യോ​ഗ​ ​ഫ​ലം​ ​എ​ന്തെ​ന്ന് ​അ​റി​യി​ല്ല.​ ​സ​മാ​ധാ​നം​ ​ഉ​ണ്ടാ​ക്ക​ണം​ ​എ​ന്ന​തി​ൽ​ ​ഒ​രേ​ ​അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്
ഫാ.​യൂ​ജി​ന്‍​ ​പെ​രേര
സം​ഭ​വ​ങ്ങ​ളെ​ ​സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ​ ​എ​ല്ലാ​പാ​ർ​ട്ടി​ക​ളും​ ​അ​പ​ല​പി​ച്ചു.​ ​സ​മ​രം​ ​അ​വ​സാ​നി​ക്കു​മോ​ ​എ​ന്ന​റി​യി​ല്ല.
ആ​നാ​വൂ​ർ​ ​നാ​ഗ​പ്പൻ
സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി
ക​ലാ​പം​ ​അ​മ​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​ൽ​ ​പൊ​ലീ​സ് ​പ​രാ​ജ​യ​പ്പെ​ട്ടു.​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണം​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​പോ​ലും​ ​മു​ട​ങ്ങ​രു​ത്.
വി.​വി​ ​രാ​ജേ​ഷ്
ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.