കൊച്ചി: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന എറണാകുളം ഹൈക്കോർട്ട് റോഡ് 'പാർപ്പിട'ത്തിൽ സീനിയർ അഡ്വ. വി.എൻ. അച്യുതക്കുറുപ്പ് (93) നിര്യാതനായി. പത്തനംതിട്ട അടൂർ വട്ടമുരുപ്പേൽ കുടുംബാംഗമാണ്.
അച്യുതക്കുറുപ്പ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരിക്കേ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ, മുൻ ഹൈക്കോടതി ജഡ്ജി ശിവരാമൻ നായർ, വി. സാംബശിവൻ എന്നിവർ സംഘടനയുടെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. പിന്നീട് യുവജന സംഘടനയായ യൂത്ത് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാമാറി മുഴുവൻ സമയ അഭിഭാഷകനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ റിട്ട. എക്സിക്യുട്ടിവ് എൻജിനിയർ സരളാദേവിയാണ് ഭാര്യ. മക്കൾ: ലേഖ സ്വാതി, ലത രാംകുമാർ, ലീന മുരളി, ലക്ഷ്മി ഹരികുമാർ, മരുമക്കൾ: ബി.എസ്. സ്വാതികുമാർ (ഹൈക്കോടതി അഭിഭാഷകൻ), രാംകുമാർ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ടി.ആർ. ഹരികുമാർ (ഹൈക്കോടതി അഭിഭാഷകൻ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |