കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണനെ കേസ് തീരുന്നതുവരെ സിനിമയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലിയു.സി.സി ആവശ്യപ്പെട്ടു. സിനിമാ സംഘടനകളിലെ അംഗത്വം റദ്ദാക്കണം. പരാതിക്കാരിക്കൊപ്പം നിൽക്കും. പീഡനം പുറത്തുപറഞ്ഞ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു. സിനിമാസംഘടനകൾ അതിജീവിതയ്ക്കൊപ്പം നിൽക്കണം. സിനിമാ നിർമ്മാണ കേന്ദ്രങ്ങളിൽ സ്ത്രീപീഡനം തടയുന്ന നിയമം നടപ്പാക്കണം. ലൈംഗികപീഡനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന നയവും ഡബ്ല്യു.സി.സി ആവർത്തിച്ചു.
ലിജു കൃഷ്ണയെ
പുറത്താക്കി ഫെഫ്ക
കൊച്ചി: 'പടവെട്ട്" സിനിമയുടെ സംവിധായകൻ, പീഡനക്കേസിൽ അറസ്റ്റിലായ ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം ഫെഫ്ക റദ്ദാക്കി. കേസിൽ ഫെഫ്ക അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |