SignIn
Kerala Kaumudi Online
Friday, 19 April 2024 7.26 PM IST

വെൽ സെൻസസിന് തുടക്കം

well-sensus

തിരുവനന്തപുരം: കിണറുകളും കുളങ്ങളുമുൾപ്പെടെ നിലവിലുള്ള എല്ലാ ഭൂജല ഘടനകളുടെയും വിവരം ശേഖരിക്കുന്നതിന് സംസ്ഥാന ഭൂജലവകുപ്പ് നടത്തുന്ന 'വെൽ സെൻസസിന്" തുടക്കമായി. ഇതിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകാനായുള്ള 'നീരറിവ്" കൈപ്പുസ്തകം കുടുംബശ്രീ ഡയറക്ടർ ആശാവർഗീസിന് നൽകി മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി നാഷണൽ ഹൈഡ്രോളജി പ്രോജക്ടിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഭൂജലവകുപ്പിന്റെ ജലവിതാനശേഖരണത്തിനായി സംസ്ഥാനത്തുള്ള 756 നിരീക്ഷണ കിണറുകളിൽ 150 എണ്ണത്തിൽ നിലവിലുള്ള മാനുവൽ സംവിധാനം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WELL SENSUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.