SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 PM IST

ബെന്നിച്ചൻ തോമസ് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ

jj
ബെന്നിച്ചൻ തോമസ്, നോയൽ തോമസ്

തിരുവനന്തപുരം: വൈൽഡ് ലൈഫ് വാർഡനായി ബെന്നിച്ചൻ തോമസ് ചുമതലയേറ്റു. വനം ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെൻറ് ) ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദ്ദേഹം കേരള കേഡറിലെ 1988 ബാച്ചിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ അഡി.ഡയറക്ടർ, കേരള വനവികസന കോർപ്പറേഷൻ എം.ഡി എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്.


നോയൽ തോമസ് പ്രിൻസിപ്പൽ

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ് ) ആയി നോയൽ തോമസ് ചുമതലയേറ്റു. വനം ആസ്ഥാനത്ത് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായി പ്രവർത്തിക്കുകയായിരുന്നു. കേരള കേഡറിലെ 1991 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലാ രാമപുരം സ്വദേശിയാണ്. ഹൗസിംഗ് കമ്മിഷണർ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.